എന്റെ ഗ്രാമം

പ്രാദേശിക വികസനത്തിലൂടെ മാത്രമേ രാഷ്ട്രവികസനം സാധ്യമാവൂ എന്ന മഹത്തായ ആശയത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് എന്റെ ഗ്രാമം വെബ് പോര്‍ട്ടല്‍ . വിവരസാങ്കേതികവിദ്യയുടെ അനന്തസാധ്യതകള്‍ സാധാരണക്കാരനും ലഭ്യമാക്കുന്നതിനും അതുവഴി സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി നേടിയെടുക്കുന്നതിനു് അവരെ പ്രാപ്തരാക്കുന്നതിനും ഈപോര്‍ട്ടല്‍ ലക്ഷ്യമിടുന്നു. ഒരുപ്രദേശത്തിന്റെചരിത്രം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ‍, സാമൂഹ്യവും വിദ്യാഭ്യാസ പരവുമായസവിശേഷതകള്‍ ‍,വിനോദസഞ്ചാരസാധ്യതയുള്ള സ്ഥലങ്ങള്‍‍ ,സ്ത്രീ മുന്നേറ്റത്തിന്റെവിജയ കഥകള്‍ ‍, തുടങ്ങി ഒരു പ്രദേശത്തിന്റെ സര്‍വ്വ വിവരങ്ങളും മടങ്ങിയതാണ് ഈ പോര്‍ട്ടല്‍ ‍.

മലയാളം കമ്പ്യൂട്ടിങ്ങ്

കത്തെഴുതാന്‍, ആശയങ്ങള്‍പങ്കുവക്കാന്‍, എന്തിന് 'കൊച്ചുവര്‍ത്താനം' പറയാന്‍പോലും പലരും ഇന്ന് ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെയാണ്. എന്നാല്‍ ഇ.മെയില്‍, ബ്ലോഗ്, ചാറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ ഭാഷ പലര്‍ക്കും തടസ്സമാകാറുണ്ട്. നമ്മുടെ കമ്പ്യൂട്ടറുകള്‍ക്ക് ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തത് തന്നെ കാരണം. മലയാളത്തില്‍ ചിന്തിക്കുന്ന നമ്മള്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ നിര്‍ബന്ധിതരാകുമ്പോള്‍ പ്രയാസം നേരിടുക സ്വാഭാവികമാണ്. ഈ പ്രശ്നത്തെ മറികടക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. അതെ നമ്മുടെ കമ്പ്യൂട്ടറുകളും നമ്മെ പോലെ മലയാളം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു!

എന്റെഗ്രാമം - ജില്ലകളിലൂടെ

Kerala
തിരുവനന്തപുരം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല

തിരുവനന്തപുരം ജില്ലയിലേക്ക് താമസിയാതെ എന്റെഗ്രാമം പ്രൊജക്റ്റ്‌ വ്യാപിപ്പിക്കുന്നതാണ്.

കൊല്ലം
കൊല്ലം

കൊല്ലം ജില്ല

തെക്കന്‍ കേരളത്തിലെ ജില്ലകളിലൊന്നാണ് കൊല്ലം. സ്വാതന്ത്രസമര ചരിത്രത്തിലും കേരള ചരിത്രത്തിലും കൊല്ലത്തിന്റെ പേര് അടിവരയിട്ട് എഴുതിയിരിക്കുന്നു. മനോഹരമായ ഭൂപ്രകൃതിയാണ് ഈ ജില്ലയുടേത്. രണ്ട് നദികളും മൂന്ന് കായലുകളും കൊല്ലത്തിന്റെ മണ്ണ് നനയ്ക്കുന്നു. കേരളത്തിലെ കായലുകളുടെ പൂമുഖമായാണ് ​ കൊല്ലത്തിന്റെ മുപ്പത് ശതമാനത്തോളം പരന്നുകിടക്കുന്ന അഷ്ടമുടിക്കായല്‍ അറിയപ്പെടുന്നത്.

ആലപ്പുഴ
ആലപ്പുഴ

ആലപ്പുഴ ജില്ല

ആലപ്പുഴ ജില്ലയിലേക്ക് താമസിയാതെ എന്റെഗ്രാമം പ്രൊജക്റ്റ്‌ വ്യാപിപ്പിക്കുന്നതാണ്.

പത്തനംതിട്
പത്തനംതിട്

പത്തനംതിട്ട ജില്ല

പത്തനംതിട്ട ജില്ലയിലേക്ക് താമസിയാതെ എന്റെഗ്രാമം പ്രൊജക്റ്റ്‌ വ്യാപിപ്പിക്കുന്നതാണ്.

കോട്ടയം
കോട്ടയം

കോട്ടയം ജില്ല

കോട്ടയം ജില്ലയിലേക്ക് താമസിയാതെ എന്റെഗ്രാമം പ്രൊജക്റ്റ്‌ വ്യാപിപ്പിക്കുന്നതാണ്.

ഇടുക്കി
ഇടുക്കി

ഇടുക്കി ജില്ല

ഇടുക്കി ജില്ലയിലേക്ക് താമസിയാതെ എന്റെഗ്രാമം പ്രൊജക്റ്റ്‌ വ്യാപിപ്പിക്കുന്നതാണ്.

ഏറണാകുളം
ഏറണാകുളം

ഏറണാകുളം ജില്ല

ഏറണാകുളം ജില്ലയിലേക്ക് താമസിയാതെ എന്റെഗ്രാമം പ്രൊജക്റ്റ്‌ വ്യാപിപ്പിക്കുന്നതാണ്.

തൃശൂര്‍
തൃശൂര്‍

തൃശൂര്‍ ജില്ല

മധ്യകേരളത്തിന്റെ തിലകക്കുറിയാണ് ഈ ജില്ല. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന തൃശൂര്‍ കലകളുടേയും ഉത്സവങ്ങളുടെയും ആഘോങ്ങളുടെയും നാടാണ്. ജില്ലയുടെയും നഗരത്തിന്റെയും കേന്ദ്രം വടക്കുന്നാഥക്ഷേത്രം സ്ഥിതിചെയ്യുന്ന ചെറു കുന്നാണ്. ഇവിടുത്തെ തൃശൂര്‍പൂരം കേരളത്തിലെ തന്നെ ഏറ്റവും വര്‍ണ്ണാഭമായ ഉത്സവങ്ങളില്‍ ഒന്നാണ്. ചേരന്മാരുടെയും കുലശേഖരന്മാരുടേയുമെല്ലാം വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും സാക്ഷ്യം വഹിച്ച ജില്ലയാണ് തൃശൂര്‍.

പാലക്കാട്‌
പാലക്കാട്‌

പാലക്കാട്‌ ജില്ല

പാലക്കാട്‌ ജില്ലയിലേക്ക് താമസിയാതെ എന്റെഗ്രാമം പ്രൊജക്റ്റ്‌ വ്യാപിപ്പിക്കുന്നതാണ്.

മലപ്പുറം
മലപ്പുറം

മലപ്പുറം ജില്ല

സ്വാതന്ത്രസമര ചരിത്രത്തില്‍ സ്വന്തമായ സ്ഥാനം ഉറപ്പിച്ച ജില്ലകളിലൊന്നാണ് മലപ്പുറം.മലബാര്‍ ലഹളയും ഖിലാഫത്ത് പ്രസ്ഥാനവും ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള മുന്നേറ്റങ്ങളില്‍ പ്രമുഖമാണ്. ലഹള അടിച്ചമര്‍ത്തിയ മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ ആസ്ഥാനവും മലപ്പുറത്തായിരുന്നു. വടക്കു നിന്നും എണ്ണം പറഞ്ഞാല്‍ അഞ്ചാമത്തെ ജില്ല. ചരിത്രം മാത്രമല്ല പ്രകൃതിയും മലപ്പുറത്തിന് മാറ്റുകൂട്ടുന്നു. ടിപ്പുവിന്റെ കോട്ടയും ചന്ദനമരങ്ങള്‍ക്ക് പ്രസിദ്ധമായ നിലമ്പൂര്‍ കാടുകളും ഈ ജില്ലയുടെ മുതല്‍ക്കൂട്ടാണ്.

കോഴിക്കോട്
കോഴിക്കോട്

കോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിലേക്ക് താമസിയാതെ എന്റെഗ്രാമം പ്രൊജക്റ്റ്‌ വ്യാപിപ്പിക്കുന്നതാണ്.

വയനാട്
വയനാട്

വയനാട് ജില്ല

വയനാട് ജില്ലയിലേക്ക് താമസിയാതെ എന്റെഗ്രാമം പ്രൊജക്റ്റ്‌ വ്യാപിപ്പിക്കുന്നതാണ്.

കണ്ണൂര്‍
കണ്ണൂര്‍

കണ്ണൂര്‍ ജില്ല

കേരളത്തിന്റെ വടക്കേ അറ്റത്തുനിന്നും രണ്ടാമതാണ് കണ്ണൂര്‍ ജില്ല. ശിലായുഗ സംസ്ക്കാരാവശിഷ്ടങ്ങളില്‍ തുടങ്ങി പ്രകൃതിയും മനുഷ്യനിര്‍മ്മിത കൌതുകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖരുമെല്ലാം ഈ ജില്ലയുടെ യശ്ശസ്സുയര്‍ത്തിപ്പിടിക്കുന്ന ഘടകങ്ങളാണ്. സഞ്ചാരികളുടെ രേഖകളിലെ കനൌറ കണ്ണൂരാണെന്നാണ് കണക്കുകൂട്ടല്‍. വിവധ മത വിഭാഗങ്ങളുടെ തനതായ ആഘോഷങ്ങള്‍കൊണ്ട് പൊലിമയാര്‍ന്നതാണ് കണ്ണൂര്‍.

കാസര്‍ഗോഡ്
കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ല

കാസര്‍ഗോഡ് ജില്ലയിലേക്ക് താമസിയാതെ എന്റെഗ്രാമം പ്രൊജക്റ്റ്‌ വ്യാപിപ്പിക്കുന്നതാണ്.